17.1 C
New York
Monday, June 14, 2021
Home Kerala 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍...

45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്

45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, പൊ​തു​കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​രും ത​ന്നെ വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വി​മു​ഖ​ത കാ​ണി​ക്ക​രു​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ​വ​രും കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​വാ​ന്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് സ്റ്റേ​റ്റ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്തി.

23 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച സീ​റോ സ​ര്‍​വൈ​ല​ന്‍​സ് പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 89.3 ശ​ത​മാ​നം ആ​ളു​ക​ള്‍ കോ​വി​ഡ് ഇ​തു​വ​രെ ബാധികാ​ത്ത​വ​രാ​ണ്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​വും 10.7 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ള്ളു എ​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ല്‍ വ​ള​രെ പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ്.

എ​ന്നാ​ല്‍ 89.3 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് രോ​ഗ​ബാ​ധ ഇ​നി​യും ഉ​ണ്ടാ​കു​വാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി തു​ട​രു​വാ​നും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പു​തി​യ ത​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​വാ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യ റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ന്‍ ന​ട​പ​ടി​ക​ളാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ കു​റ​ഞ്ഞ സീ​റോ പ്രി​വ​ല​ന്‍​സ് നി​ര​ക്കി​ന് കു​റ​യാ​ന്‍ കാ​ര​ണം.

കു​റ​ഞ്ഞ രോ​ഗ​ബാ​ധാ നി​ര​ക്ക് സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ന്നും നി​ല​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​മ്പാ​യി മു​ന്‍​ഗ​ണ​നാ ക്ര​മ​മ​നു​സ​രി​ച്ച് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​വ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണം. ലോ​ക​രാ​ജ്യ​ങ്ങ​ളി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും സ്കൂ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് രോ​ഗ​ബാ​ധ വ​ലി​യ തോ​തി​ല്‍ കൂ​ടു​ക​യു​ണ്ടാ​യി. അ​തി​നാ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് മു​മ്പാ​യി 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും വാ​ക്സി​ന്‍ എ​ടു​ത്തു എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്- ആരോഗ്യവകുപ്പ് അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊറോണ വാക്‌സിന്‍ വിതരണത്തിനായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം ഉടന്‍ ആരംഭിക്കും.

കൊറോണ വാക്‌സിന്‍ വിതരണത്തിനായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം ഉടന്‍ ആരംഭിക്കും. ഈ മാസം 18 മുതല്‍ പരീക്ഷണം ആരംഭിക്കാനാണ് തീരുമാനം. കര്‍ണാടകയിലെ ഗൗരിബിദനൂരിലാണ് പരീക്ഷണം നടത്തുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രോട്ടില്‍ എയറോസ്‌പേസ് സിസ്റ്റത്തിനാണ് പരീക്ഷണത്തിന്റെ...

കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച ഓണ്‍ ലൈന്‍ ബുക്കിംഗ് ഈ മാസം പ്രവര്‍ത്തന സജ്ജമാകും. അന്തര്‍ദേശീയ- ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും...

ലോക്ക് ഡൗൺ: കൂടുതൽ ഇളവുകളുമായി ഡൽഹി സർക്കാർ.

ലോക്ക് ഡൗൺ: കൂടുതൽ ഇളവുകളുമായി ഡൽഹി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ വെറും 213 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇളവുകൾ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിക്കുന്നതെന്നും കോവിഡ് കേസുകൾ ഉയരുന്ന പക്ഷം കർശന...

തൃശ്ശൂർ മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.

തൃശ്ശൂർ മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സരോജനിയും...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap