17.1 C
New York
Wednesday, January 26, 2022
Home Kerala 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ കോട്ടയം ജില്ല സജ്ജം

45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ കോട്ടയം ജില്ല സജ്ജം

45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ കോട്ടയം ജില്ല സജ്ജം

ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിന് കോട്ടയം ജില്ല സജ്ജമാണെന്ന് കളക്ടര്‍ എം. അഞ്ജന അറിയിച്ചു. www.cowin.gov.in എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ കേന്ദ്രം തെരഞ്ഞെടുത്താണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്.

ഒരു മാസത്തിനുള്ളില്‍ 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വാക്സിന്‍ സ്വീകരിച്ച ആരിലും സാരമായ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ഏപ്രില്‍ അഞ്ചു മുതല്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും
വാക്സിനേഷന്‍ സൗകര്യമുണ്ടാകും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെ അവധി ദിനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

ജനറല്‍, താലൂക്ക് ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിനങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസവും പ്രതിരോധ കുത്തിവയ്പ്പുണ്ട്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ വാക്സിനേഷന്‍ കേന്ദ്രം ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.
തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ അംഗീകൃത നിരക്കായ 250 രൂപക്ക് വാക്സിന്‍ ലഭിക്കും.

ജില്ലയില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ചുവടെ വിഭാഗം, ഒന്നാം ഡോസ് സ്വീകരിച്ചവര്‍, രണ്ടാം ഡോസ് സ്വീകരിച്ചവര്‍ എന്ന ക്രമത്തില്‍

ആരോഗ്യ പ്രവര്‍ത്തകര്‍-32642, 22,629

കോവിഡ് മുന്‍ നിര പ്രവര്‍ത്തകര്‍- 6347, 4635

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍- 19483, 1819

60 വയസിനു മുകളിലുള്ളവര്‍- ഒന്നാം ഡോസ് 144467

ആകെ നല്‍കിയ വാക്സിന്‍ ഡോസുകള്‍ – 2,32, 022

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...

അമ്മേ ഭാരതാംബേ… (കവിത)

സമത്വമാകണം…. സമതയേകണം…മമതചൂടും ഉൾക്കരുത്തിൽതെളിമയാകണം…മഹിമയേറും ഭാരതത്തിൻമക്കളായ നമ്മളെല്ലാംമറന്നുപോയിടാതെ കാത്തുവയ്ക്കണം…ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….കരുതലോടെന്നുംഈ പുണ്യഭൂമിയിൽസുരക്ഷയേകിടുംധീരരാം ജവാൻമാർ…നമുക്കവർക്കുവേണ്ടിഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…ജാതിമതവർഗ്ഗവർണ്ണ ചിന്തകൾകൈവെടിഞ്ഞുഒത്തുചേർന്നു പോരാടി,നേടിയ സ്വാതന്ത്ര്യം,മനസ്സിലെന്നും കൊളുത്തി വയ്ക്കാംനിലവിളക്കിൻ ദീപമായ്…വ്യർത്ഥമായ ചിന്തകൾകഠിനമായ വാശികൾകൈവെടിഞ്ഞു ചേർന്നിടാംഇനി സ്പർദ്ധവേണ്ടയൊന്നിലും….മനുജനെവാക്കിലെ മഹത്വമെന്നുംകാത്തിടാൻകരങ്ങൾ നമ്മൾ കോർക്കണം,കരുത്തു തമ്മിൽ...

ഭാരതം (കവിത)

പാരിതിലേറ്റം പ്രസിദ്ധമാകുംഭാരതമാണെനിക്കേറെ പ്രിയംഭാഷയനേകമങ്ങോതിടുന്നോർഭദ്രമായങ്ങു കഴിഞ്ഞിടുന്നുവേഷഭൂഷാദികളേറെയുണ്ടേവേർതിരിവില്ലാതൊരുമയോടെസോദരരായിക്കഴിഞ്ഞീടുമീഭാരത ഭൂവിലിതെന്നുമെന്നുംജാതി മത ഭേദമേതുമില്ലജന്മമീമണ്ണിൽ പിറന്ന പുണ്യംധീരരനേകം പിറന്ന നാട്വീരാംഗനകൾ തൻ ജന്മനാട്പോരിനാൽ നേടിയസ്വാതന്ത്ര്യമിന്നുംപാലിച്ചു പോന്നിടുന്നിതെന്നുമെന്നുംഏറെയഭിമാനമോടെയെന്നുംഓതുന്നു ഭാരതീയനെന്നു ഞാനും ജയേഷ് പണിക്കർ✍

റിപബ്ലിക് ദിന സ്മരണ (കുറിപ്പ് ✒️)-

സ്വാതന്ത്ര്യസമര സേനാനി ഭഗത്സിംഗ് ന്റെ ചരിത്രമെടുത്തപ്പോൾ എഴുതുവാൻ പറ്റാതെ കണ്ണുനീർ കൊണ്ടെൻ കാഴ്ച മങ്ങി ഞാൻ എഴുതുന്നത് ഇടയ്ക്കിടെ വന്നു നോക്കുന്ന മകൻ എന്റെ കരച്ചിൽ കണ്ട് വിഷമിച്ചുകൊണ്ട് ചോദിച്ചു എന്താ പറ്റിയതെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: