30 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ കോടയും കോട്ടയത്ത് നിന്ന് പിടികൂടി.
വാഹന പരിശോധനയില്‍ ആണ് ഇവ പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
പത്തനംത്തിട്ട സ്വദേശിയായ സജികൂമാര്‍, അജികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത് ലിറ്റര്‍ ചാരായം സജികുമാര്‍ കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യാളുടെ സുഹൃത്ത് അജികുമാരിന്‍റെ വീട്ടില്‍ നിന്ന് 150 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.