ഇടുക്കി കമ്പംമേട്ടിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി എത്തിയ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
കുമളി സ്വദേശി സെബാസ്റ്റ്യൻ, കോയമ്പത്തൂർ സ്വദേശി ചുരുളി, കമ്പം സ്വദേശി മണിയപ്പൻ, ഉത്തമപാളയം സ്വദേശി സുബയ്യൻ, വീരപാണ്ടി സ്വദേശി പാണ്ടി, ചിന്നമന്നൂർ സ്വദേശി മഹാരാജൻ എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച വാഹനത്തിൻ്റെ മുകൾഭാഗത്തെ രഹസ്യ അറയിൽ നിന്നും 1 ലക്ഷം രൂപയും, ഇവരോടൊപ്പം എത്തിയ 2 പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നും 2 ലക്ഷം രൂപയും പിടിച്ചെടുത്തു. കള്ളനോട്ട് കടത്താൻ ഉപയോഗിച്ച 2 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
എസ്.പി ആർ.കറുപ്പുസ്വാമി, നാർക്കോട്ടിക് ഡിവൈ.എസ്.പി എ.ജി ലാൽ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി രാജ്മോഹൻ, കമ്പംമെട്ട് സി.ഐ ജി.സുനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഹരിദാസ്, ഷിബു മോഹൻ, സജു രാജ്, സുനീഷ്, ബിനുമോൻ, സജികുമാർ, നിതീഷ്, വിനോദ് കുമാർ, ജോഷി, മഹേഷ്, അനൂപ്, ടോം സക്കറിയ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.