രാജ്യത്ത് ഇന്ന് 9,110 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു.
24 മണിക്കൂറിനിടയില്‍ 78 പേര് മരിച്ചു. 14,016 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,08,47,304 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,43,625 പേരാണ് ചികിത്സയിലുളളത്. 1,55,158 പേര് മരിച്ചു. 62,59,008 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
ഇതുവരെ 20,25,87,752 സാമ്പിളുകൾ പരിശോധിച്ചു. തിങ്കളാഴ്ച മാത്രം 6,87,138 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.