കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിൽ. ഇന്നലെ രാജ്യത്ത് ആകെ 20,346 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കേരളത്തിൽ മാത്രം 6394 രോഗികൾ
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,95,278 ആയി.
24 മണിക്കൂറിനിടെ 20,346 പേർക്ക് കോവിഡ് ബാധിച്ചു.
2,28,083 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതുവരെ 1,00,16,859 പേർ രോഗമുക്തരായി.
24 മണിക്കൂറിനിടെ 19,587 പേരാണ് രോഗമുക്തരായത്. 222 മരണം രേഖപ്പെടുത്തി. 1,50,336 ഇതുവരെ മരിച്ചു.
24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇന്നലെ 6,394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ ഇതുവരെ 1,954,553 പേർക്കാണ് രോഗം ബാധിച്ചത്.
കർണാടകയിൽ 924,137ഉം ആന്ധ്രാപ്രദേശിൽ 883,876ഉം തമിഴ്നാട്ടിൽ 823,181 ഉം കേരളത്തിൽ 790,882 പേർക്കും ഇതുവരെ രോഗം ബാധിച്ചു.