2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത.
റാങ്കിംഗില്‍ ആദ്യ ആറു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കാണ് യോഗ്യത ലഭിച്ചതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അറിയിച്ചു. യോഗ്യത റൗണ്ട് നടത്തി ബാക്കിയുള്ള ടീമുകളെ തെരഞ്ഞെടുക്കുമെന്നും ഐസിസി അറിയിച്ചു.
ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന് എന്നീ ആറ് രാജ്യങ്ങള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിച്ചത്.
Facebook Comments