2.21 ലക്ഷം രൂപ കടാശ്വാസം അനുവദിച്ചു
കോട്ടയം:സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കോട്ടയം ജില്ലയിലെ ആറു മത്സ്യ തൊഴിലാളികള്‍ക്കായി 2,21,799 രൂപ കടാശ്വാസം അനുവദിച്ചു. വൈക്കം പള്ളിപ്രത്തുശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്, കല്ലറ സര്‍വീസ് സഹകരണ ബാങ്ക്, ആര്‍പ്പൂക്കര സര്‍വീസ് സഹകരണ ബാങ്ക്,വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സഹകരണ സംഘം എന്നിവിടങ്ങളില്‍ നിന്നെടുത്ത വായ്പ്പയുടെ ബാധ്യത തുക സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തുകയ്ക്കുള്ള ചെക്ക് സംസ്ഥാന സഹകരണ ബാങ്കിന് നല്‍കിയതായി സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.