17.1 C
New York
Thursday, August 18, 2022
Home Kerala 18 വയസ്സിന് മുകളിലുള്ള എല്ലാ വിദേശ തീർഥാടകർക്കും ഉംറക്ക് അനുമതി.

18 വയസ്സിന് മുകളിലുള്ള എല്ലാ വിദേശ തീർഥാടകർക്കും ഉംറക്ക് അനുമതി.

സൗദി അറേബ്യക്ക് പുറത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജ്ജ്, ഉംറ മന്ത്രാലയം റദ്ദാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്നു ഉംറ നിർവഹിക്കാനുള്ള അനുമതി നൽകുന്നതിന് മിനിമം 18 വയസും പരമാവധി 50 വയസും പ്രായപരിധി മന്ത്രാലയം നേരത്തെ നിശ്ചയിച്ചിരുന്നു.

പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം. എന്നാൽ ഇവർ കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കൽ നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല.

കോവിഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയ സൗദിക്കകത്ത് നിന്നുള്ള 12ഉം അതിൽ കൂടുതലും വയസുള്ള തീർഥാടകർക്ക് ഉംറക്കും ഇരു ഹറമുകളിലെയും നമസ്കാരങ്ങൾക്കും റൗദ സന്ദർശനത്തിനും അനുമതിയുണ്ട്. വിദേശ തീർത്ഥാടകർക്ക് ഉംറക്കും ഹറമുകളിലെ നമസ്കാരത്തിനും മദീനയിലെ റൗദ സന്ദർശനത്തിനും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി അനുമതി തേടാനുള്ള സംവിധാനം നേരത്തെ ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചിരുന്നു.

തീർഥാടകർ പള്ളിക്കകത്ത് സാമൂഹിക അകലം പാലിക്കണമെന്ന നേരത്തെയുള്ള നിർദേശം എടുത്തുകളഞ്ഞെങ്കിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഇരു ഹറമുകളിലെയും മുഴുവൻ സ്ഥലവും തീർഥാടകർക്കും നമസ്കരിക്കാൻ എത്തുന്നവർക്കും ഉപയോഗിക്കാനുള്ള അനുമതി നേരത്തെ നൽകിയിട്ടുണ്ട്.

രണ്ട് വർഷത്തെ വിലക്കിന് ശേഷം ഇന്തോനേഷ്യ, പാകിസ്ഥാൻ, ഇന്ത്യ, ഈജിപ്ത് എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് ഡിസംബർ ഒന്ന് മുതൽ നേരിട്ട് യാത്ര ചെയ്യാമെന്നിരിക്കെ വരും ദിവസങ്ങളിൽ വിദേശ ഉംറ തീർഥാടകരുടെ തിരക്ക് വർധിക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: