17.1 C
New York
Tuesday, September 21, 2021
Home Kerala 1500 ഓളം തടവുകാരെ ഉടൻ മോചിപ്പിക്കാൻ നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

1500 ഓളം തടവുകാരെ ഉടൻ മോചിപ്പിക്കാൻ നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

സംസ്ഥാനത്ത് 1500 ഓളം തടവുകാരെ ഉടൻ മോചിപ്പിക്കാൻ നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് പരോൾ.

350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി.

ഇവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി.

തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ.

കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവർ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ്​ നടപടിയെന്നും ജയിൽ ഡി.ജി.പി ഇറക്കിയ ഉത്തരവിൽ പറയുന്നു.

സർക്കുലർ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്​ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നൽകി വിട്ടയക്കും.

ഇങ്ങനെ ജാമ്യം നൽകി വിട്ടയച്ചവരുടെ വിശദ വിവരങ്ങൾ പൊലീസ്​ ഹെഡ്​ക്വാർ​ട്ടേഴ്​സിൽ തിങ്കളാഴ്​ച വൈകീട്ട്​ അഞ്ച്​ മണിക്കകം സമർപ്പിക്കണം.

ഒന്നിലധികം കേസിൽ ഉൾപ്പെട്ടവർ, ഇതര സംസ്ഥാനക്കാർ, മുൻ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവർ, സ്ഥിരം കുറ്റവാളികൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്ക് ജാമ്യത്തിന്​ അർഹത ഉണ്ടായിരിക്കില്ല.

ജാമ്യം നൽകുന്നതിൽ പിഴവുണ്ടാവാതിരിക്കാനും അനർഹർ ഉൾപ്പെടാതിരിക്കാനും അതത്​ സൂപ്രണ്ടുമാർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തിൽ വീഴ്​ച്ച വന്നാൽ നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: