17.1 C
New York
Thursday, December 8, 2022
Home Kerala 150 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

150 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

Bootstrap Example

ചാലക്കുടിയിൽ 150 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

*പിടികൂടിയത് രണ്ടു കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള കഞ്ചാവ്.*

ലോറിയിൽ കടത്തുകയായിരുന്ന നൂറ്റി അൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ ചാലക്കുടി ഡി വൈ എസ് പി .സി.ആർ. സന്തോഷും സംഘവും പിടികൂടി.

ഷൊർണ്ണൂർ, പരുത്തിപ്ര  സ്വദേശിയായ ഇടത്തൊടി വീട്ടിൽ അരുൺ 27 വയസ് , പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി തെക്കേപുരക്കൽ വീട്ടിൽ ഷൺമുഖദാസ്  27 വയസ് എന്നിവരാണ് പിടിയിലായത്.

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ. പി.എസ്സിന്റെ നിർദ്ദേശപ്രകാരം ലഹരി വസ്തുക്കൾക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് സംസ്ഥാനത്തുടനീളം പോലിസ് നടത്തി വരുന്നത്.

ഇതിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുതുക്കാട് പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന  സംഘം പിടിയിലായത്.

ആന്ധ്രയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ്  കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. 

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: