നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ 15 സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ( എം). സി.പി.എമ്മുമായി തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ മല്‍സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ചുളള പരിഗണന ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. പൊസിറ്റീവായ പ്രതികരണമാണ് മുന്നണിയില്‍ നിന്ന് ലഭിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജോസ് കെ.മാണി പറഞ്ഞു. കാഞ്ഞിരപ്പളളിയും ആലത്തൂരും കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാമെന്ന് സി.പി.എം അറിയിച്ചിട്ടുണ്ട്.