17.1 C
New York
Thursday, September 23, 2021
Home Kerala 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

കാസർകോട്: ഉളിയത്തടുക്കയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ.

ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ് കാസർകോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിയെ അയൽക്കാരും നാട്ടുകാരുമായ പ്രതികൾ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂൺ 26-നാണ് സംഭവത്തിൽ ആദ്യ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽവെച്ച് പീഡിപ്പിച്ചതിനാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തിനിടെ അബ്ബാസിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതൽപേർ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കൂടുതൽ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഒമ്പത് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് കൂടുതൽപേർ കേസിൽ പ്രതികളായേക്കുമെന്നും പോലീസ് സൂചന നൽകുന്നുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: