സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ മാസം 13 മുതൽ യൂണിഫോം നിർബന്ധമാക്കി. ഡിസംബർ എട്ടു മുതൽ സ്പെഷൽ സ്കൂളുകൾ തുറക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്കും സ്കൂളുകളിലെത്താം.
21 താലൂക്കുകളിൽ പ്ലസ് വണ്ണിന് താൽക്കാലിക ബാച്ചുകൾ അനുവദിച്ചതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. വാക്സിൻ എടുക്കാൻ ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക് ലീവ് എടുക്കാൻ അവസരമുണ്ട്. ശമ്പളമില്ലാത്ത അവധി ഇവർക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതൽ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
അൺ എയിഡഡ് മേഖലയിലെ കണക്കുകൾ എടുക്കുന്നതായും മന്ത്രി അറിയിച്ചു.
കൂടാതെ, സംസ്ഥാനത്ത് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാനും തീരുമാനിച്ചു. 10 കോമേഴ്സ് ബാച്ചുകളും ഒരു സയൻസ് ബാച്ചും 61 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അധികമായി അനുവദിക്കുക.