തിരുവനന്തപുരം:ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ.
ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പങ്കുചേർന്നു . സ്വകാര്യ ബസുകളും പണിമുടക്കി ടാക്സികളും ഓട്ടോകളും നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസിയിലെ സിഐടിയു, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തു