17.1 C
New York
Thursday, September 28, 2023
Home Kerala സർക്കാർ തീരുമാനമായെങ്കിലും സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല.

സർക്കാർ തീരുമാനമായെങ്കിലും സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല.

‍‍സർക്കാർ തീരുമാനമായെങ്കിലും സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല.

ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും.

നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി  തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നം പരിഹരിക്കാൻ ബുധനാഴ്ച ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകൾ യോഗം ചേരും.

പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാക്കി നിജപ്പെടുത്തിയാണ് തിയറ്ററുകൾ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം.

സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ.

ഇതെല്ലാം ചെയ്താലും എത്ര പേർ തിയറ്ററുകളിൽ എത്തുമെന്ന വലിയ ആശങ്കയിലാണ് തിയറ്ററുടമകൾ.

ഇതിനിടയിൽ നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി  തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നങ്ങളും  പരിഹരിച്ചിട്ടില്ല.

പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം  വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിനോദ നികുതി പിൻവലിക്കാനും തിയറ്റർ ഉടമകൾ നൽകിയ നിവേദനത്തിലും സർക്കാർ തീരുമാനമായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം  ചർച്ച ചെയ്യുന്നതിനാണ് ഫിലിം ചേംബറിന്റെ സാന്നിധ്യത്തിൽ നാളെ വിവിധ സംഘടനകൾ യോഗം ചേരുന്നതും.

ഫലത്തിൽ തിയറ്റർ തുറക്കുന്നത് വൈകാനാണ് സാധ്യത.

കോവിഡ് കാലത്തിന് മുൻപ് ചിത്രീകരിച്ചതടക്കം എൺപത്തിയെട്ട് സിനിമകളാണ് തിയറ്ററിൽ എത്തേണ്ടത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അടഞ്ഞ വാതിലുകള്‍ (കഥ)✍ബെന്നി സെബാസ്റ്റ്യൻ

ഉത്രാടപ്പാച്ചിലിലാണ് ചുററു പാടുമുള്ള നാട്ടുവഴികള്‍, ഉച്ചയൂണും കഴിഞ്ഞ് വെറുതെ പുറത്തേയ്ക്കിറങ്ങി. വിശാലമായ മുററത്തിനുമപ്പുറം ഗെയിററ്, അതിനുമപ്പുറം വെയിലു തിളയ്ക്കുന്ന റോഡ് , വെറുതെ ഗെയിററില്‍ കവിള്‍ ചേര്‍ത്തു നിന്നു. ഉച്ചസമയമായതുകൊണ്ട് റോഡ് വിജനമാണ്, വീട്ടില്‍ നിന്നും കുട്ടികളുടെ...

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...
WP2Social Auto Publish Powered By : XYZScripts.com
error: