ഹർജി പിൻവലിച്ചു
കാണാതായ ജെസ്ന മരിയയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് പിൻവലിച്ചത്.
സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് ഹർജി പിൻവലിച്ചത്