ഏറ്റുമാനൂർ താര ഹോട്ടലിൽ ഗുണ്ടാ ആക്രമണം ഞായറാഴ്ച്ച രാത്രിയോടെയാണ് മദ്യപിച്ചെത്തിയ 2 പേർ ഭക്ഷണം ചോദിച്ച് എത്തിയതോടെ ആണ് സംഭവങ്ങളുടെ തുടക്കം. 10 മണിക്ക് കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവർ ഇറങ്ങി പോയ ശേഷം വീണ്ടും എത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം പോയത്. എതിർക്കാൻ ശ്രമിച്ച ജീവനക്കാരെയും ഉടമയേയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പിൻതിരിപ്പിച്ച ശേഷമാണ് പണാപഹരണം നടത്തിയത്. ജീവനക്കാരന് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.