ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തിങ്കളാഴ്ച ഹൈക്കമാൻഡുമായി ചർച്ച നടത്തും.
നിയമസഭ സ്ഥാനാർഥി നിർണയവും, ഡിസിസി പുനഃസംഘടനയും ചർച്ച ചെയ്യും. സംസ്ഥാന ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക.
ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും. കെ.സി. വേണുഗോപാലും ചർച്ചയിൽ പങ്കെടുക്കും.