ഹരിവരാസന പുരസ്കാരം കലൈമാമണി വീരമണി രാജുവിന് സമ്മാനിച്ചു. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ ഹരിവരാസനം പുരസ്കാരം സന്നിധാനത്ത് നടന്ന ചടങ്ങിൽ വീരമണി രാജുവിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.