17.1 C
New York
Wednesday, November 30, 2022
Home Kerala ഹരിയാനയിൽ തട്ടിക്കൊണ്ട് പോയവരെ .90 മിനിറ്റിൽ രക്ഷപ്പെടുത്തി .

ഹരിയാനയിൽ തട്ടിക്കൊണ്ട് പോയവരെ .90 മിനിറ്റിൽ രക്ഷപ്പെടുത്തി .

Bootstrap Example

ചണ്ഡിഗഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്ന് മൂന്ന് പേരെ തട്ടിക്കൊണ്ട് പോയതായി പരാതി. തുടർന്ന് ഇവരെ 90 മിനിറ്റിൽ രക്ഷപ്പെടുത്തിയതായും സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഹരിയാന സ്വദേശികളായ മഹേന്ദ്ര , സഹോദരൻ മിട്ടു, വിനോദ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.

തട്ടിക്കൊണ്ടു പോയവരിൽ ഒരാളുടെ ബന്ധു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹരിയാന സ്വദേശികളായ സന്ദീപ്, ബൽജിത്ത്, സോനു, ചോട്ടു, സോഹൻലാൽ, ലക്ഷ്മിപൂർ സ്വദേശിയായ സോനു, സുരേന്ദ്ര തുടങ്ങിയവരാണ് പിടിയിലായത്. പ്രതികൾ മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. :അസം – മിസോറാം അതിർത്തി സംഘര്‍ഷം : 6 പൊലീസുകാര്‍ കൊല്ലപ്പെട്ടുതുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികളെ 90 മിനിറ്റിൽ പിടികൂടിയത്. മോചനദ്രവ്യത്തിനായി മഹേന്ദ്രയെ തട്ടിക്കൊണ്ടുപോകാൻ ബൽജിത്തും സുരേന്ദ്ര എന്ന സിന്ദറും കുറേ ദിവസങ്ങളായി പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.തട്ടിക്കൊണ്ടു പോയവരെ പ്രതികൾ ആസാദ് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: