17.1 C
New York
Sunday, September 24, 2023
Home Kerala ഹരിപ്പാട് തൃക്കുന്നപുഴയിൽ സംഘർഷം: കണ്ടു നിന്നയാൾ മരിച്ചു

ഹരിപ്പാട് തൃക്കുന്നപുഴയിൽ സംഘർഷം: കണ്ടു നിന്നയാൾ മരിച്ചു

ഹരിപ്പാട് തൃക്കുന്നപുഴയിൽ സംഘർഷം

സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി ആക്രമിച്ചതായി ആരോപണം

അക്രമം കണ്ടു നിന്ന അയൽവാസി കുഴഞ്ഞു വീണു മരിച്ചു

തൃക്കുന്നപുഴ ഏഴാം വാർഡ് മീനത്തേരിൽ വീട്ടിൽ ശാർങ്ങധരൻ (പൊടികൊച്ച്-60) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കോൺഗ്രസ്‌ പ്രവർത്തകനായ തെക്കേമുറിയാലിൽ സുബിയൻ (40), ഭാര്യ റാണി, സഹോദരൻ സുധീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മാതാവ് സുഭാഷിണി (65), മകൻ സൂരജ് (9) എന്നിവരുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. ആക്രമണം നേരിൽ കണ്ട അയൽവാസിയായ ശാർങ്ങധരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൃക്കുന്നപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുബിയനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശ്രീ കോവിൽ ദർശനം (2)🕉️ “ശ്രീ കർപ്പക വിനായക ക്ഷേത്രം” അവതരണം: സൈമ ശങ്കർ, മൈസൂർ.

ശ്രീ കർപ്പക വിനായക ക്ഷേത്രം പഴവങ്ങാടി ഗണപതി ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും നേരെ തമിഴ് നാട്ടിലോട്ട് എളുപ്പത്തിൽ ഇറങ്ങാം. വീണ്ടും ഒരു ഗണപതി ദർശനം തന്നെ. പിള്ളയാർപട്ടി അഥവാ കർപ്പക വിനായകം ക്ഷേത്രത്തിലെ വിശേഷങ്ങൾ...

അറിവിൻ്റെ മുത്തുകൾ – (53) വേദങ്ങളും മന്ത്രവാദങ്ങളും ✍പി.എം .എൻ .നമ്പൂതിരി.

വേദങ്ങളും മന്ത്രവാദങ്ങളും വൈദികസംസ്കൃതത്തിൽ രചി ക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർ ത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടാ യതെന്ന് പറയപ്പെടുന്നു. ബി.സി. 1500 നും...

പുസ്തക പരിചയം – “ഉറങ്ങുന്നവരുടെ ആംബുലൻസ് ” രചന: ശ്രീ സുരേഷ് കുമാർ വി, തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീർഘമായൊരു മൗനത്തിന് ശേഷം ശ്രീ സുരേഷ്കുമാർ.വി എന്ന കഥാകൃത്ത് വീണ്ടും എഴുതി തുടങ്ങിയ കഥകൾ. എഴുത്തിലേക്ക് തിരികെ എത്തിയപ്പോഴും ഈ കാലയളവിൽ ചെറുകഥ ലോകത്തിനുണ്ടായ മാറ്റങ്ങൾക്കൊപ്പം എത്താൻ കഥാകൃത്തിന് ഒട്ടും പ്രയാസം ഉണ്ടായില്ല...

പെപ്പർ കോൺ ഉണ്ടാക്കുന്ന വിധം (തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ)

എല്ലാവർക്കും നമസ്കാരം ഇന്നൊരു ഹെൽത്തി സ്നാക്ക്സ് ആയാലോ. മഴക്കാലത്ത് ധാരാളമായി കിട്ടുന്ന ഒരു സാധനമല്ലേ ചോളം. അപ്പോ നമുക്ക് പെപ്പർ കോൺ ഉണ്ടാക്കിയാലോ. ടെൻഷൻ വേണ്ട, ഈസിയായി ഉണ്ടാക്കാം. 🌽പെപ്പർ കോൺ 🍁ആവശ്യമായ സാധനങ്ങൾ 🌽പാതി മൂത്ത ചോളം...
WP2Social Auto Publish Powered By : XYZScripts.com
error: