ഹരിപ്പാടും കായംകുളത്തും സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം.
കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവര്‍ത്തകന്‍ നൗഫലിനും പരിക്ക്. ഹരിപ്പാട്ടെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു. പരാജയ ഭീതിയില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഹരിപ്പാട് മണ്ഡലത്തില്‍ വ്യാപക ആക്രമണമാണ് നടക്കുന്നത്. വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയാണ്. ആറാട്ട് പുഴ മണ്ഡലം പ്രസിഡന്‍്റ് രാജേഷ് കുട്ടനെ ഡിവൈഎഫ്‌ഐ ക്കാര്‍ മര്‍ദ്ധിച്ചു.