17.1 C
New York
Saturday, October 16, 2021
Home Kerala ഹരിത നേതാക്കളെ പുറത്താക്കിയ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല: എം കെ മുനീർ

ഹരിത നേതാക്കളെ പുറത്താക്കിയ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല: എം കെ മുനീർ

എംഎസ്എഫ്- ഹരിത നേതാക്കളെ പുറത്താക്കിയ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ. ലീഗ് നേതൃത്വത്തിലുള്ളവർ വേണ്ടത്ര ആലോചന നടത്തിയിട്ടാണ് തീരുമാനമെടുത്തതെന്ന് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.

മുഫീദ തസ്നിയും നജ്മ തബ്ഷീറയും മാധ്യമങ്ങളെ കണ്ടതിന് ശേഷം പൊതുസമൂഹത്തില്‍ നിന്ന് അവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ ഉയര്‍ന്നിരുന്നു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്‍ലിയയെയും സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പി പി ഷൈജലിനേയും പുറത്താക്കിയത് വേണ്ടത്ര ചര്‍ച്ചകള്‍ നടക്കാതെയാണെന്ന ആക്ഷേപം. പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടികളില്‍ എന്തെങ്കിലും മാറ്റം വരുമോയെന്ന് നേതാക്കളോട് ചോദിച്ചത്.

ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്ന ചെമ്മങ്ങാട് സിഐ സി അനിതാകുമാരി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിച്ചു. സ്വാഭാവിക അവധിയാണെന്ന് വിശദീകരിക്കുമ്പോഴും അന്വേഷണ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോർക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി. റവ. മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി &...

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: