കൂടരഞ്ഞി; ഈ വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷ ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ.കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ഹയർ സെക്കണ്ടറി സ്കൂളിൽ 76.74 ആണ് വിജയ ശതമാനം.
ബയോളജി സയൻസ് വിഭാഗത്തിൽ 92.79 പേരും കബ്യൂട്ടർ സയൻസ് വിഭാഗത്തിൻ 52.54 % വും കോമേഴ്സ് വിഭാഗത്തിൽ 93.33% വും ഹ്യൂമാനിറ്റിസ് വിഭാഗത്തിൽ 68.33% മാണ് വിജയം.
കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിൽ 93% മാണ് വിജയം.സയൻസ് വിഭാഗത്തിൽ 99% വും,കോമേഴ്സിൽ 97% വും ഹ്യൂമാനിറ്റിസിൽ 84% പേരും വിജയിച്ചു.
തിരുവമ്പാടി സെക്രർട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ 95.85% മാണ് വിജയം. സയൻസ് വിഭാഗത്തിൽ 99.2 % വും കോമേഴ്സ് വിഭാഗത്തിൽ 91.67 % പേരും വിജയിച്ചു.
പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ 88.07% മാണ് വിജയം.ഇവിടെ രണ്ട് കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.
സയൻസ് വിഭാഗത്തിൽ 98.3% പേരും കമ്പ്യൂട്ടർ സയൻസിൽ 80% പേരും കോമേഴ്സ് വിഭാഗത്തിൽ 95% പേരും ഹ്യൂമാനിറ്റിസിൽ 72% പേരും വിജയിച്ചു.
തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 97.46% മാണ് വിജയം.സയൻസിൽ 100% വും ഹ്യൂമാനിറ്റീസിൽ 94.92% പേരും വിജയിച്ചു.