ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർസെക്കൻഡറി പൊതുപരീക്ഷയ്ക്കായി കൂടുതൽ ശ്രദ്ധനൽകേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച് എസ്‌സിഇആർടി വിഷയാടിസ്ഥാനത്തിൽ കൃത്യതപ്പെടുത്തി നല്കി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സ്കൂളിൽ എത്താനോ ക്ലാസ് മുറി പഠനം നടത്താനോ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
മാർച്ച് 17 മുതൽ ഹയർസെക്കൻഡറി പരീക്ഷ ആരംഭിക്കുന്നത്. പൊതുപരീക്ഷയ്ക്ക് വളരെ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും റിവിഷൻ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ശ്രദ്ധ നല്കേണ്ട ഓരോ വിഷയത്തിലുമുള്ള പാഠഭാഗങ്ങൾ എസ്‌സിഇആർടി കൃത്യതപ്പെടുത്തി നല്കിയിട്ടുള്ളത്.