കോട്ടയം:സർവേ റിപ്പോർട്ടുകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.* സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന്പറയേണ്ടി വരുന്നത് സർവേ റിപ്പോർട്ടിന്റെ ഭാഗമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. നിരവധി പ്രതിസന്ധികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർക്കാർ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നു എന്നും പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിൻറെ ഭാഗമായി ഘടകകക്ഷിയായി ചില മാധ്യമങ്ങൾ മാറുന്നു. പ്രതിപക്ഷത്തിന് വസ്തുതകളുടെ പിൻബലത്തോടെ ആരോപണം ഉന്നയിക്കാനായിട്ടില്ല. ചീട്ട് കൊട്ടാരങ്ങൾ പോലെ അതൊക്കെ തകർന്ന് വീണു. കേന്ദ്ര ഏജൻസികളെപ്പോലും ആരോപണങ്ങൾ ഉന്നയിക്കാൻ കൂട്ട് പിടിക്കുന്നു. ബിജെപിയും കോൺഗ്രസും നുണക്കഥകൾ ഉണ്ടാക്കുന്നുവെന്നും പിണറായി കോട്ടയത്ത് ആരോപിച്ചു.. പ്രകടന പത്രിക മുൻനിർത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേമത്തെ വോട്ട് കച്ചവടത്തിന്റെ വസ്തുത പുറത്ത് വന്നു.