സ്ഥാനാർഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തിൽ പോലും സർവേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
സർവേ നടത്തി ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത് സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സർവേയാണ്.
200 കോടിയുടെ രൂപയുടെ പരസ്യമാണ് ഗവൺമെന്റിന്റെ അവസാനകാലത്ത് നൽകിയത്. അതിന്റേ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപൽക്കരമാണെന്നു ഇതാണ് നരേന്ദ്ര മോദി ഡൽഹിയിൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തിൽ പോലും സർവേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഗവൺമെന്റിന്റെ പണക്കൊഴിപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഫിന് നേരിടേണ്ടിവരുന്നു. വന്ന എല്ലാ സർവേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂർവം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താൻ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാൻ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.