17.1 C
New York
Monday, January 24, 2022
Home Kerala സർവേകളിൽ ഇടതു മുന്നേറ്റം എന്നു പറഞ്ഞതോടെ പ്രതിപക്ഷ നേതാവിന് ഭയം: മന്ത്രി കെ.കെ ഷൈലജ

സർവേകളിൽ ഇടതു മുന്നേറ്റം എന്നു പറഞ്ഞതോടെ പ്രതിപക്ഷ നേതാവിന് ഭയം: മന്ത്രി കെ.കെ ഷൈലജ

സർവേകളിൽ ഇടതു മുന്നേറ്റം എന്നു പറഞ്ഞതോടെ പ്രതിപക്ഷ നേതാവിന് ഭയം: മന്ത്രി കെ.കെ ഷൈലജ

സംസ്ഥാനത്ത് ഇടതു തുടർഭരണം ഉണ്ടാകുമെന്ന സർവേ ഫലം പുറത്തു വന്നതോടെ പ്രതിപക്ഷ നേതാവിനു ഭയമായെന്നു മന്ത്രി കെ.കെ ശൈജല.

സർവേകൾക്കെതിരെ ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. സർവേകളിൽ ഇടതു മുന്നേറ്റമെന്നു പറയുമ്പോൾ നമ്മൾ അഭിരമിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എലിക്കുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മാധ്യമങ്ങൾ വലിയ സർവേയാണ് നടത്തുന്നത്. യു.ഡി.എഫിനെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ സർവേകൾ നടത്തുന്നത്. സർവേ വരട്ടെ, പോട്ടെ.. എന്ത് സർവേ വന്നാലും കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. നാട്ടിലെ ജനങ്ങൾക്ക് കൊവിഡ് കാലത്ത് സർക്കാർ എന്തു ചെയ്തു കൊടുത്തുവെന്നു കൃത്യമായി അറിയാം. കൊവിഡ് പ്രതിസന്ധിക്കാലത്തും പട്ടിണിയില്ലാതെ കഴിയാൻ ഇട നൽകിയ, സൗജന്യ ചികിത്സ നൽകിയ, സാധാരണക്കാർക്കൊപ്പം നിന്ന സർക്കാരിനെ അവർ കൈവിടില്ല. ലോകം മുഴുവൻ കൊവിഡ് കാലത്ത് കേരളത്തെ ഉറ്റുനോക്കുകയായിരുന്നു. ലോകത്ത് മുഴുവൻ കൊവിഡ് മരണങ്ങൾ വർദ്ധിച്ചപ്പോഴും, ഒരാളും കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിക്കരുതെന്ന ദൃഢനിശ്ചമായിരുന്നു സർക്കാരിന്. ഇതിനു ഫലം കാണുകയും ചെയ്തു. എങ്ങിനെയാണ് ഇത്രയും ദുരന്തങ്ങളെ അതിജീവിച്ച ഗവൺമെന്റ് ജനങ്ങളെ കരുതലോടെ ചേർത്തു പിടിച്ചതെന്ന ചോദ്യമാണ് വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഉയരുന്നത്.
ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും കേരളം പിടിച്ചു നിന്നു.
എന്തൊരു കൂട്ടായ്മയാണ് കേരളത്തിലെ ജനങ്ങൾ കാണിച്ചത്. എന്നിട്ടും പ്രതിപക്ഷം നമ്മളെ കടന്നാക്രമിക്കുകയായിരുന്നുവെന്നും കെ.കെ ഷൈലജ പറഞ്ഞു. യോഗത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയും പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: