17.1 C
New York
Wednesday, November 30, 2022
Home Kerala സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണത്തിന് ശമ്പളം അഡ്വാൻസ് ഇല്ല

സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണത്തിന് ശമ്പളം അഡ്വാൻസ് ഇല്ല

Bootstrap Example

സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണത്തിന് ശമ്പളം അഡ്വാൻസ് ഇല്ല

ഓണത്തിന് ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണിത്‌.

ഉൽസവബത്തയും ബോണസും നൽകുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

ഓണത്തിന് കിറ്റ് വിതരണം തുടങ്ങിയെങ്കിലും സർക്കാർ ജീവനക്കാർക്ക് അത്ര ആശ്വാസകരമായ വാർത്തയല്ല വരുന്നത്.

മാസത്തെ 15-ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്.

ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം

ജീവനക്കാർക്ക് ശമ്പള വർദ്ധന ഉൾപ്പടെ കൊവിഡ് പ്രതിസന്ധിക്കിടെയും നൽകിയിരുന്നു.

നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്.

അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.

ബോണസും അനിശ്ചിതത്വത്തിലാണ്.

27,360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപയും അതിന് മുകളിലുള്ളവർക്ക് 2,750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വർഷം നൽകിയിരുന്നു.

ഇത്തവണത്തെ സ്ഥിതി സർക്കാർ ജീവനക്കാർ മനസിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: