കൊച്ചി :
സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന് പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് ആസ്ഥാനമായുള്ള ഔർ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ ഓഫ് പീപ്പിൾ എന്ന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നതിനുള്ള അധികാരം ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്