വാർത്ത: സുരേഷ് സൂര്യ
ശനിയാഴ്ച നൽകിയിരുന്ന അവധി നിർത്തലാക്കി പ്രവർത്തന ദിനങ്ങൾ പഴയ പടിയാക്കാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി നൽകിയിരുന്നത്.
കോവിഡ് കേരളത്തിൽ രൂക്ഷമായതോടെയാണ് സർക്കാർ ഓഫീസുകൾ പ്രവർത്തനത്തിൽ മാറ്റം വരുത്തിയത്. ആദ്യം 50 ശതമാനം ജീവനക്കാർ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് കോവിഡ് വ്യാപനം കൂടിയതോടെ ഇതിൽ മാറ്റം വരുത്തി പ്രവർത്തി ദിവസം അഞ്ചാക്കി ചുരുക്കി. ഇതോടെയാണ് ശനിയാഴ്ച അവധിയായത്. ഈ തീരുമാനം ആണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി 16ാം തിയ്യതി മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. കോവിഡ് പ്രമാണിച്ച് ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ച് സർക്കാർ ഓഫീസുകൾ പഴയ രീതിയിലേക്ക് മടങ്ങും.