സർക്കാറിനെ വിമർശിക്കാൻ കഴിയാത്തതിനാൽ യു ഡി എഫ് അപവാദ പ്രചരണവും അസത്യ പ്രചരണവും നടത്തുന്നുവെന്ന് എ വിജയരാഘവൻ
ഇത് ഇടത് മുന്നണിയെ ബാധിക്കില്ല.
വർഗീയ കക്ഷികളുമായുള്ള ബന്ധവും അവരെ രക്ഷിക്കില്ല. യു ഡി എഫ് ശിഥിലമാകുമെന്നും
കോൺഗ്രസ് തകർന്നാൽ ബി ജെ പി വളരും എന്ന് പറഞ്ഞു നടക്കുകയാണ് കോൺഗ്രസ്. എന്നാൽ നടക്കുന്നത് അതല്ല. കോൺഗ്രസിലെ പ്രമുഖർ ഇടതുപക്ഷത്തേക്ക് വരുന്നു.
മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസിനെ തകർത്തത്.
ഇടതുപക്ഷത്തെ എതിർക്കാൻ ബി ജെ പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യം ചേരുന്നു.
തിരഞ്ഞെടുപ്പ് ജയിക്കാൻ അവസരവാദ നിലപാട് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നു ‘
മൂന്നിടത്ത് ബി ജെ പി ക്ക് സ്ഥാനാർത്ഥിയില്ല. ഇത് തുടർ ഭരണം ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ശ്രമമെന്നും എൽ ഡി എഫ് കൺവീനർ A വിജയ രാഘവൻ ആരോപിച്ചു