സർക്കാരിൽ വിശ്വാസമുണ്ട്; ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരും
തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയിൽ തീരുമാനമായില്ല. സമരം തുടരാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചു. ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ചർച്ചയിൽ പ്രതീക്ഷയുണ്ട്. കാര്യങ്ങൽ മനസ്സിലാക്കിയാണ് സർക്കാർ പ്രതിനിധികൾ സംസാരിച്ചത്. സർക്കാരിൽ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ടെന്നും ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെ മൂന്ന് പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.