17.1 C
New York
Monday, December 4, 2023
Home Kerala സൗദി യാത്രാ വിലക്ക്: പ്രവാസികൾ അറിയേണ്ട 1️⃣0️⃣കാര്യങ്ങൾ

സൗദി യാത്രാ വിലക്ക്: പ്രവാസികൾ അറിയേണ്ട 1️⃣0️⃣കാര്യങ്ങൾ

റിപ്പോർട്ട്: വിവേക് പഞ്ചമൻ, സൗദി

റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ പോകാനിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് തീരുമാനം ബാധിച്ചത്. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

1️⃣- വിലക്ക് ഏതെല്ലാം രാജ്യങ്ങൾക്ക്
യുഎഇ, ഈജിപ്ത്, ലെബനൻ, തുർക്കി, യുഎസ്, യു.കെ, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കുള്ളത്. എന്നാൽ ഈ രാജ്യങ്ങളില് നിന്നുള്ള സൗദി പൗരന്മാർക്ക് തിരികെ വരാൻ വിലക്കില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശനമില്ല.

2️⃣- എപ്പോൾ പ്രാബല്യത്തിൽ വരും
ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. യുഎഇയിൽ നിന്ന് അടക്കം ഇന്ന് രാത്രി വരെ സൗദിയിലേക്ക് ഷെഡ്യൂൾ ചെയ്ത യാത്രകൾക്ക് വിലക്ക് ബാധകമല്ല.

3️⃣- യുഎഇയിലുള്ളവർ എന്തു ചെയ്യണം
നിലവിൽ യുഎഇ വഴി സൗദിയിലേക്ക് പോകാനായി ആ രാജ്യത്ത് ക്വാറന്റൈനിൽ കഴിയുന്ന നിരവധി പേരുണ്ട്. ഫാമിലി വിസയെടുത്തും അല്ലാതെയും യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നവർ അവിടെ തുടരേണ്ടി വരും. യുഎഇക്കും യാത്രാ വിലക്ക് ബാധകമാണ്. നിരവധി പ്രവാസികളാണ് ഇപ്പോൾ യുഎഇയിൽ ക്വാറന്റൈനിൽ കഴിയുന്നത്.

4️⃣- ഒമാൻ വഴി വരാൻ ആകുമോ?

ഒമാൻ, ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങൾ വഴി നിലവിൽ യുഎഇയിലേക്ക് വരാനാകും. എന്നാൽ യുഎഇയിലേത് പോലെ ഈ രാഷ്ട്രങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങൾ എളുപ്പമല്ല.

👨‍⚕️👩‍⚕️ആരോഗ്യപ്രവർത്തകർക്ക് പ്രവേശനമുണ്ടോ?

സാധാരണഗതിയിൽ ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്കിൽ ഇളവുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ ആ ഇളവില്ല. വിലക്ക് എല്ലാവർക്കും ബാധകം

5️⃣- നാട്ടിൽ നിന്ന് ലീവ് നീട്ടാൻ ആകുമോ?
ലീവ് നീട്ടാനാകും. കഫീലിനോ സ്‌പോൺസർക്കോ ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.

6️⃣- നാട്ടിലേക്ക് തിരിച്ചു പോകാനാകുമോ?
സൗദിയിൽ നിന്ന് വിലക്കുള്ള രാഷ്ട്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇഖാമ ഉടൻ എക്‌സ്പയർ ആകാത്ത പ്രവാസികള് മാത്രം നാട്ടിലേക്ക് പോകുന്നതാണ് നല്ലത്.

7️⃣- തീരുമാനത്തിന് കാരണമെന്ത്?
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതാണ് ഇത്തരത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. വലിയ തോതിൽ നിയന്ത്രണം വരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

8️⃣- എയർ ബബ്ൾ കരാർ റദ്ദാക്കിയോ?
പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായുള്ള എയർ ബബ്ൾ കരാറും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി നിലവിൽ സൗദിക്ക് എയർബബ്ൾ കരാറില്ല.

9️⃣- വിലക്ക് എന്നു നീക്കും?
നേരത്തെ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾക്ക് എല്ലാം സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വിലക്ക് എന്നു നീക്കുമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിലും ഒന്നും പറയുന്നില്ല. രണ്ടു മൂന്നു ദിവസങ്ങൾക്കകം ഇതിൽ വ്യക്തത വരുമെന്ന് കരുതപ്പെടുന്നു.

1️⃣0️⃣- കാര്യങ്ങൾ എപ്പോൾ സാധാരണഗതിയിലാകും?
അതിപ്പോൾ പറയാൻ കഴിയില്ല. കോവിഡ് വാക്‌സിൻ മതിയായ രീതിയിൽ രാജ്യത്തെത്തിയിട്ടില്ല. വാക്‌സിൻ എത്തി നിശ്ചിത ശതമാനം ആളുകൾക്ക് കൊടുക്കുകയും കോവിഡ് നിരക്ക് കുറയുകയും ചെയ്താൽ നിയന്ത്രണങ്ങൾ നീക്കുമെന്ന് കരുതപ്പെടുന്നു. ഈ വർഷം മധ്യത്തോടെ ഈ നില കൈവരിക്കുമെന്നാണ് പ്രതീക്ഷ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം ഏഴായി*

തൊടുപുഴ (ഇടുക്കി): കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോൺ ആണ് മരിച്ചത്. അൻപതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോൺ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലേജ്...

ജില്ലാ കലോത്സവം :

ക്ഷീണമകറ്റാൻ ചൂടു ചുക്കുകാപ്പിയുമായി വെൽഫെയർ കമ്മറ്റി കോട്ടയ്ക്കൽ --കലോത്സവ നഗരിയിൽ അരങ്ങുണർന്നപ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും മേളയിൽ പങ്കാളികളായും ക്ഷീണിക്കുന്നവർക്ക് ആശ്വാസമായി വൈകുന്നേരങ്ങളിൽ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെൽഫെയർ കമ്മറ്റി. രാജാസ്...

ക്വീൻസിൽ രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും രണ്ട് പോലീസുകാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പോലീസിന്റെ വെടിയേറ്റു കൊല്ലപെട്ടു

ന്യൂയോർക്ക്: ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ രണ്ട്...

സുമേഷ് കുട്ടന്നെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ചു.

തിരുവനന്തപുരം: അനധികൃത പശു ഫാമിലെ മാലിന്യം കൊണ്ട് ജീവിതം ദു:സഹമായ നാട്ടുകാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ ചെന്ന മാതൃഭൂമി ന്യൂസ് ചാനൽ പെരുമ്പാവൂർ ലേഖകനും കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ സുമേഷ്...
WP2Social Auto Publish Powered By : XYZScripts.com
error: