17.1 C
New York
Monday, March 20, 2023
Home Kerala സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്

സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്

റിയാദ്: സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. 14 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി നിലവില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹമെന്നാണ് സൂചന. ഇതാദ്യമായാണ് ഗള്‍ഫില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്.

ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങൾ നൽകുന്ന സൂചനയെന്ന് ഇസ്രായേൽ അറിയിച്ചു. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്‌താൽ ഇരട്ടിയോളം പകർച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേൽ ഗവേഷകർ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്‌സീനുകൾ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രായേൽ വെളിപ്പെടുത്തൽ. ഒമിക്രോൺ ഭീഷണിയിൽ ആഗോള വിപണിയിൽ തകർച്ച തുടരുകയാണ്. അമേരിക്കയിലും

യൂറോപ്പിലും ഓഹരി വിപണിയിൽ വൻ തകർച്ച ഉണ്ടായി. ക്രൂഡ് വിലയിൽ സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്.

അതേസമയം ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന പരിശോധന നടക്കുകയാണ്. പുതിയ വകഭേദ വ്യാപനത്തിന് ഏറ്റവും സാധ്യത അന്താരാഷ്ട്ര യാത്രകളാണെന്നതിനാല്‍ പഴുതടച്ചുള്ള പരിശോധനയാണ് രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നടക്കുന്നത്. രാവിലെ 10 മണിവരെ 1013 യാത്രക്കാരെ പരിശോധിച്ചതായി ദില്ലി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ന്യൂസിലന്‍ഡ്, സിംബാബ്വേയടക്കം 11 രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെയാണ് അറ്റ് റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന അഞ്ച് ശതമാനം പേരെയെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. കോവിഡ് പൊസിറ്റീവാകുന്നവരുടെ സ്രവം ജനിതക ശ്രേണീകരണം നടത്തുന്നതിനൊപ്പം നെഗറ്റീവാകുന്നവരെ 14 ദിവസം വരെ നിരീക്ഷിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുെട സ്രവം മാത്രമല്ല കൊവിഡ് വ്യാപനം തീവ്രമാകുന്ന പ്രദേശങ്ങളിലെ പൊസിറ്റീവ് സാമ്പികളുകളുടെയും ജനിതക ശ്രേണീകരണം നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുക്കുയാണ്.

കര്‍ണാടകയിലും മുംബൈയിലും പരിശോധിച്ച സാമ്പിളുകളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോള്‍ രണ്ടിടങ്ങളിലെയും ഒരോ ക്ലസ്റ്ററുകളിലെ മുഴുവന്‍ പൊസിറ്റീവ് കേസുകളും ജനിതക ശ്രേണീകരണം നടത്താനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇതിനിടെ വാക്സീന്‍ മൂന്നാംഡോസ് നല്‍കുന്നതില്‍ വിശദമായ നയം അടുത്ത ആഴ്ചയോടെ പുറത്തിറക്കുമെന്നാണ് അറിയുന്നത്. മറ്റ് രോഗങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും ആദ്യ പരിഗണന നല്‍കാനാണ് തീരുമാനമെന്നറിയുന്നു. കുട്ടികളുടെ വാക്സിനേഷനിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കുന്ന ആരോഗ്യമന്ത്രാലയം പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും രോഗങ്ങളലട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കാനാണ് ഉദ്ദേശിക്കുന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു..

രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. മക്കൾ...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 20 | തിങ്കൾ

◾ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി....

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ്  റീജണൽ കോഓർഡിനേറ്റർ.

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി  മില്ലി ഫിലിപ്പ്   , റീജണൽ സെക്രട്ടറി  മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ  അമിത പ്രവീൺ,   കമ്മിറ്റി മെംബേഴ്‌സ് ആയി...
WP2Social Auto Publish Powered By : XYZScripts.com
error: