17.1 C
New York
Tuesday, May 30, 2023
Home Kerala സ്‌നേഹവീട് സാംസ്ക്കാരിക സമിതി കേരള വിവിധ കലാ സാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.

സ്‌നേഹവീട് സാംസ്ക്കാരിക സമിതി കേരള വിവിധ കലാ സാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.

കോതമംഗലം: സ്‌നേഹവീട് സാംസ്ക്കാരിക സമിതി കേരള പത്താം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംസ്ഥാന-ജില്ലാ തലങ്ങളിൽ വിവിധ കലാ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

സംസ്ഥാന തലത്തിൽ മികച്ച സാഹിത്യകാരനുള്ള കുറത്യാടൻ പ്രദീപ്‌ സ്മാരക പുരസ്ക്കാരം ശ്രീ. നിരഞ്ജൻ അഭിക്ക് ലഭിച്ചു.

ജില്ലാതലത്തിൽ ഇടുക്കി ജില്ലക്ക് ലഭിച്ച വിവിധ പുരസ്‌കാരങ്ങൾ ഇവയാണ്.

1) സാഹിത്യ സമഗ്ര സംഭാവനക്കുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം ശ്രീമതി. ഓമന. എൻ. സി. കാർത്തികക്ക്..

2) കവിത, സാഹിത്യം, കഥ, തിരക്കഥ രചന എന്നിവയിലെ സംഭാവന കണക്കിലെടുത്തു ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം ശ്രീ. നീറുണ്ണി പ്ലാമൂടൻസിന്.

3) മികച്ച കവിയ്ക്കും അഭിനേതാവിനുമുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം ശ്രീ സജി കൂറ്റാംമ്പാറയ്ക്ക്.

4) കലാ -സാഹിത്യ സമഗ്ര സംഭാവനയ്ക്കുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം ശ്രീമതി കസ്തൂരി മാധവന്.

5) മികച്ച യുവകവയിത്രിക്കുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം ശ്രീമതി. ജയലക്ഷ്മി വിനോദിന്.

6) മികച്ച യുവ കവയിത്രിക്കും, ചിത്രകാരിക്കുമുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം മിസ്. സുമ റോസിന്.

7) മികച്ച കവിയ്ക്കും നിരൂപകനും കലാകാരനുമുള്ള സ്നേഹവീട് ഇടുക്കി ജില്ലാ പ്രതിഭാ പുരസ്ക്കാരം ശ്രീ. രാജൻ മനു ജോസഫിന്.

8) സാഹിത്യത്തിനുള്ള ഇടുക്കി ജില്ലാ സ്‌നേഹവീട് പ്രതിഭാ പുരസ്ക്കാരം ശ്രീ അഡ്വക്കേറ്റ്. വി.എസ്. ദീപുവിന്.

ഏപ്രിൽ 10 ന് ആലപ്പുഴ തുറവൂർ നടക്കുന്ന സ്‌നേഹവീട് പത്താം വാർഷിക സംസ്ഥാന സമ്മേളനത്തിൽ മന്ത്രിമാരും വിവിധ രാഷ്ട്രീയ,മത, കലാ സാംസ്ക്കാരിക,സിനിമ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘടനാ ദേശീയ പ്രസിഡന്റ് ശ്രീ.ഡാർവിൻ പിറവം, ദേശീയ വൈസ് പ്രസിഡന്റ്‌ ശ്രീ. അജികുമാർ നാരായണൻ, ദേശീയ സെക്രട്ടറി ശ്രീ. സുധീഷ്. സി.കെ, ദേശീയ ട്രഷറർ ശ്രീമതി സരിത, പ്രോഗ്രാം ഡയറക്ടർ ശ്രീ. ഹനീഫ് പതിയാരിയിൽ,ചെയർമാൻ റവ.ഡീക്കൺ ടോണി മേതല, വൈസ് ചെയർമാൻ ശ്രീമതി ഷക്കീല സത്താർ, സ്റ്റേറ്റ് പ്രസിഡന്റ്‌ ശ്രീ. ഇഞ്ചക്കാട് ബാലചന്ദ്രൻ,സ്റ്റേറ്റ് സെക്രട്ടറി. ഫാദർ.ഗീവർഗീസ് ബ്ലാഹേത്ത് അടൂർ, സ്റ്റേറ്റ് ട്രഷറർ ശ്രീ. രാജേഷ് ശ്രീധർ,അഡ്വൈസറി ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് രാമകൃഷ്ണ ശേഷാദ്രി, ദേശീയ കൺവീനർ &മീഡിയ, മാഗസിൻ ഡയറക്ടർ ശ്രീ.നിരഞ്ജൻ അഭി എന്നിവർ അറിയിച്ചു..

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

👬👫കുട്ടീസ് കോർണർ 👬👫 (അഞ്ചാം വാരം)

ഹായ് കുട്ടീസ്.. ഇന്ന് നമുക്ക് ജൂൺ മാസത്തെ ആദ്യ രണ്ടാഴ്ചത്തെ (A)ദിന വിശേഷങ്ങളും(B)കുറച്ചു പഴഞ്ചൊല്ല്കളും അതിന്റെ വ്യാഖ്യാനങ്ങളും (C)ഒരു പൊതു അറിവും പിന്നെ (D) ഒരു സ്റ്റാമ്പിന്റെ കഥ കൂടി അറിയാം. എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിനവിശേഷങ്ങൾ(4) ജൂൺ...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻ബർമുഡ ട്രയാംഗിൾ'🌻 കപ്പലുകളെയും വിമാനങ്ങളെയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ വിഴുങ്ങുന്നയിടം, പ്രേതക്കപ്പലുകൾ നിശ്ശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കുന്നയിടം, റേഡിയോകൾ നിശ്ചലമാകുന്ന, വടക്കുനോക്കിയന്ത്രങ്ങൾ ഭ്രാന്തമായി വട്ടംകറങ്ങുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കാതെയാകുന്ന ദുരൂഹമായയിടം.ബർമുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കൻതീരത്തെയും പ്യൂർട്ടൊറീക്കോയിലെ...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ഐസ്‌ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്‌ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന പലര്‍ക്കുമുള്ള ബുദ്ധിമുട്ടാണ്. ഐസ്‌ക്രീം തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും തണുപ്പുള്ള എന്തെങ്കിലും കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന തലവേദനയാണിത്. ബ്രെയിന്‍ ഫ്രീസ് എന്നാണ്...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സമയമെന്ന സൗഖ്യ ദായകൻ/ദായക! .............................................................................. അറിയപ്പെടുന്ന ഒരു പ്രഭാഷകനുണ്ടായിരുന്നു. ഒരിക്കലൊരു പ്രഭാഷണത്തിനു ശേഷം, അദ്ദേഹത്തിന് ഒരു കത്തു ലഭിച്ചു. അതിൽ നിറയെ രൂക്ഷ വിമർശനങ്ങളായിരുന്നു. പ്രഭാഷണത്തിലെ തെറ്റുകൾ, അക്കമിട്ടു നിരത്തിയിരുന്നു. കോപാകുലനായ അദ്ദേഹം, അപ്പോൾ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: