17.1 C
New York
Sunday, November 27, 2022
Home Kerala സ്‌നേഹവീട് കേരള സാംസ്ക്കാരിക സാഹിത്യ സമിതി പത്താം വാർഷികത്തിൽ ജനശ്രദ്ധ നേടുന്നു.

സ്‌നേഹവീട് കേരള സാംസ്ക്കാരിക സാഹിത്യ സമിതി പത്താം വാർഷികത്തിൽ ജനശ്രദ്ധ നേടുന്നു.

Bootstrap Example

വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ് .

പിറവം : എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചുവന്നിരുന്ന ‘സ്‌നേഹവീട് കേരള സാംസ്ക്കാരിക സാഹിത്യ സമിതി’ 2021 ൽ സാഹിത്യ കൂട്ടായ്മയാൽ കൂടുതൽ ജനകീയമാകുന്നു. വളർന്നുവരുന്ന സാധാരണക്കാരായ കലാ സാഹിത്യപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ ‘മിഴിവാതിൽ’ സാംസ്കാരിക മാസിക ഈ മാസം മുതൽ വീണ്ടും കൊറോണക്ക് ശേഷം പുറത്തിറങ്ങുകയാണ്.

റിട്ടേർഡ് മുൻ ജില്ലാ ജഡ്ജ് ശ്രീ അബ്ദുൽ സത്താർ രക്ഷാധികാരിയും, ശ്രീ.ഡാർവിൻ പിറവം പ്രസിഡന്റും, സുദീഷ് പാലക്കാട് ജനറൽ സെക്രട്ടറിയും, ഫാദർ: ഡീക്കൻ ടോണി മേത്തല ചെയർമാനുമാനും, ഷക്കീല സത്താർ അഡ്വൈസറി ചെയർമാനും, ഹനീഫ് പതിയാരിയിൽ പ്രോഗ്രാം ഡയറക്ടറും, ശോഭ വത്സൻ ജോയിൻ്റ് ഡയറക്ടറും, ഫാ: ഗീവർഗ്ഗീസ് അടൂർ കേരളാ സ്റ്റേറ്റ് സെക്രട്ടറിയും, കെ.കെ.ബാബു മകരം കൺവീനറും, അഡ്വ: രാമകൃഷ്ണ ശേഷാദ്രി ജോയിൻ്റ് കൺവീനറും, വയലാറിന്റെ മകൾ ശ്രീമതി. ഇന്ദുലേഖ വയലാർ രാമവർമ്മ ഉപരക്ഷാധികാരിയായും, ഡെപ്യൂട്ടിക് കമാൻഡൻ്റ് മധു ജി നായർ, ഡോ: ആൻ്റണി തോമസ്, ഡോ: സുകേഷ് ആർ എസ്, ഡോ: അനിൽകുമാർ എസ്.ഡി എന്നിവർ അഡ്വൈസറി കമ്മറ്റിയായും, സരിത ഷാജി ട്രഷററും, ജോ: സെക്രട്ടറി അനീഷ് കക്കാടും, ജോ: ട്രഷറർ സുജാത ബാബുവും, മനോജ് മനു കോഡിനേറ്ററും കൂടാതെ 14 ജില്ലകളിലെ സെക്രട്ടറിമാരും നേതൃത്വം നൽകി പ്രവർത്തിക്കുന്നു.

നിരവധി പ്രമുഖ കലാ-സാഹിത്യ, സിനിമ, രാഷ്ട്രീയ പ്രവർത്തകരുടെയും അനുഗ്രഹാശിസുകളോടെ പ്രവർത്തിക്കുന്ന കൂട്ടായ്മ അവരുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ തുടക്കമായി എല്ലാ ജില്ലകളിലും ഓഫീസ് തുറക്കാനുള്ള ശ്രമത്തിലാണ് സംഘടന.

വരുന്ന 2021ഏപ്രിൽ 10 ന് ആലപ്പുഴ ചന്തിരൂരിൽ വച്ച്, സംഘടനയുടെ പത്താം വാർഷിക സമ്മേളനവും വിവിധ കലാ സാഹിത്യ സാമൂഹ്യ സേവന പുരസ്‌കാരങ്ങളും നൽകുമെന്ന് പ്രസിഡന്റ്‌ ശ്രീ ഡാർവിൻ പിറവം അറിയിച്ചു. പ്രശസ്ത ചലച്ചിത്ര നടൻ നെടുമുടി വേണു, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, കേരള ബ്ലഡ്‌ ഡോണേഴ്സ് സ്ഥാപകൻ വിനോദ് ഭാസ്ക്കരൻ തുടങ്ങിയവർക്ക് സംഘടന അവാർഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖപുസ്തകത്തിലെ ശക്തമായ എഴുത്തുകാരെയും ഗ്രൂപ്പുകളെയും അവാർഡ് നൽകി ആദരിക്കുവാൻ തീരുമാനിച്ചിട്ടുണ്. പ്രശസ്ത ഗ്രൂപ്പുകളായ വാക്കനൽ, തത്വമസി, സ്ട്രീറ്റ് ലൈറ്റ് ഫോറം, എഴുത്തളം എന്നീ ഗ്രൂപ്പുകളിലെ എഴുത്തുകാരെ പ്രഖ്യാപിച്ച് കഴിഞ്ഞു. വാർഷിക സമ്മേളനത്തിൽ വച്ച് ഏവരും അവാർഡുകൾ ഏറ്റുവാങ്ങും.മറ്റ് മേഖലകളിലുള്ള അവാർഡുകളും ഉടൻ പ്രഖ്യാപിക്കും. ഏതാണ്ട് 15 ഓളം പുസ്തകങ്ങളുടെ റിക്കോർഡ് പ്രകാശനങ്ങൾ ഉൾപ്പെടെ, കേരള ചരിത്രത്തിലെ സാഹിത്യ സാംസ്കാരിക സമ്മേളനങ്ങളിൽ മികവുറ്റ പരിപാടിയായിരിക്കും ഏപ്രിൽ പത്തിന് ചന്തിരൂരിൽ നടക്കുവാൻ പോകുന്നതെന്ന് കമ്മറ്റി അറിയിച്ചു.

ഇവർക്ക് പുറമെ രാഷ്ട്രീയ പ്രമുഖരായ മന്ത്രിമാർ, എം. ൽ.എ മാർ, നിരവധി പ്രശസ്ത സിനിമ പ്രവർത്തകർ, സാഹിത്യകാരന്മാർ എല്ലാവരും പങ്കെടുക്കുന്ന വാർഷിക സമ്മേളനമാണ് സംഘടന ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ്‌ ഡാർവിൻ പിറവം അറിയിച്ചു.. കൂട്ടായ്മയിൽ ഉള്ള ഡോക്ടർ. സുകേഷ്, ഡോക്ടർ അനിൽകുമാർ എസ്. ഡി, ഫാദർ ഡീക്കൻ ടോണി മേത്തല, നിരഞ്ജൻ അഭി എന്നിവർക്ക് സാഹിത്യലോകത്തെ കേരളത്തിലെ വിവിധ പുരസ്‌കാരങ്ങൾ കഴിഞ്ഞ വർഷം ലഭിക്കുകയുണ്ടായി..

Facebook Comments

COMMENTS

- Advertisment -

Most Popular

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....

റേഷന്‍ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി.

ഇന്നലെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളില്‍ രൂപം കൊണ്ട ഭിന്നിപ്പില്‍ ഭൂരിഭാഗം...

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും, കടല്‍ മാര്‍ഗ്ഗവും ഇവിടെ മയക്കു മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്...

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍.

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: