17.1 C
New York
Tuesday, October 3, 2023
Home Kerala സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി

സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി

സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും.

കൊവിഡ് പശ്ചാത്തലത്തിലാണ് ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കുന്നത്. കുട്ടികൾ ഒരുമിച്ച് സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. അതിനാൽ നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകാനാണ് തീരുമാനം. ഇതോടൊപ്പം ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയ പ്രോജക്ടുകളും പരിഗണിക്കും. കൂടാതെ വർക്ക് ഷീറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകും. സർവ ശിക്ഷാ കേരള തയാറാക്കിയ വർക്ക് ഷീറ്റുകൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. ഇത് വിദ്യാർത്ഥികൾക്ക് നൽകുകയും തിരികെ വാങ്ങി വിലയിരുത്തുകയും ചെയ്യും. നിലവിൽ എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കുന്നില്ല. ഇത് ഈ വർഷം ഒൻപതാം ക്ലാസിൽ കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താനും തീരുമാനിച്ചു. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഭിനയം (കവിത) ✍ശിവൻ തലപ്പുലത്ത്

മുന്നോട്ടാഞ്ഞു നടന്നോളൂ തിരിഞ്ഞു നോക്കണ്ട പലതും കൊഴിഞ്ഞു വീണീട്ടുണ്ടാകും പല്ല് കൊഴിഞ്ഞു വീണെങ്കിലെന്ത് പലതും കടിച്ചു വലിച്ചതല്ലേ ചവച്ചെറിഞ്ഞതല്ലേ സത്യവും കണ്ണ് കുഴിഞ്ഞെങ്കിലെന്ത് കാഴ്ച്ച കണ്ട് മരവിച്ചതല്ലേ കണ്ടില്ലെന്നു നടിച്ചും കാല് വേച്ച് വേച്ച് പോകുന്നെങ്കിലെന്ത് പലതുംചവിട്ടി മെതിച്ചതല്ലേ എന്റെ സ്വപ്നങ്ങളും സത്യങ്ങളും കുപ്പായം കീറിയെങ്കിലെന്ത് പലതും ഒളിപ്പിച്ചതല്ലേ പലതും വെളുപ്പിച്ചതും നാവിറങ്ങി പോകിലെന്ത് നുണ നൂറ് കൂട്ടം പറഞ്ഞതല്ലേ നൂറ് വട്ടം... നാറ്റമുണ്ടെങ്കിലെന്ത് നാറിയായി പോയത് കൊണ്ടല്ലേ നരനും ശിവൻ തലപ്പുലത്ത്‌✍

ജന്മസാഗരം താണ്ടി… (കവിത) ✍ ഗിരിജാവാര്യർ

ഹിമശൈലസാനുക്കളുദയാഭ പൂണ്ടവെൺ - മലർമഞ്ജരിയായ്ത്തെളിഞ്ഞു നിൽക്കേ അലരിട്ട മോഹങ്ങളിഴകീറിനോക്കാനു- മരുതാത്തൊരാന്ധ്യത്തിലാണ്ടു മുങ്ങി അരുമക്കിടാവിനെയൊരുനോക്കു കാണുവാ- നളകങ്ങളിൽ ചുണ്ടു ചേർത്തീടുവാൻ കുതറുംമനസ്സിൻ കടിഞ്ഞാണു പൊട്ടുന്നു ചുരമാന്തി നിൽക്കുന്നു മോഹങ്ങളും! അതിരുകൾ കാക്കാനുമടരിൽ ജയിക്കാനു- മലിവിന്റെ സാന്ത്വനമേകിടാനും അധിനിവേശങ്ങൾത ന്നാവേശമുയിരാക്കി - യലയുന്ന യോദ്ധാവിനെന്തു സ്വപ്നം? പലനാളു കാത്തുകാത്തകതാരിലുൽക്കട - പ്രണയാഗ്നി പൂവിട്ട നാൾകളൊന്നിൽ പ്രിയതതൻ കാതിലെ മധുരാക്ഷരംപോലെ പ്രിയമേറുമാ വാർത്ത പെയ്തിറങ്ങി! "ഇനിവരും പുലരികളിലൊക്കെയും മിഴിതുറ - ന്നഴകിൻകതിർക്കുടം ചൂടി മെല്ലേ പനിനീർദളംപോലെയണയുന്ന പൈതലിൻ പരിഭവപ്പൂക്കൾ...

എൻ്റെ കേരളം (കവിത) ✍മധു വി മാടായി മധുരിമ

തുടിച്ചു കുളിച്ചൊരുങ്ങും തിരുവാതിരേ നിൻ്റെ കളിമുറ്റമാണെൻ്റെ കേരളനാട് പടിവിളക്കെരിയുന്ന കാവുമുറ്റങ്ങളിൽ തെയ്യങ്ങൾ തിറയാടും മാമലനാട് ! ഇളനീർക്കുടങ്ങളിൽ അമൃതുമായെന്നും കാവടിയാടുന്ന കേരകേദാരം കതിരുലഞ്ഞാടുന്ന വയലേലകളിൽ തത്തമ്മക്കൊഞ്ചലിൻ ശ്രുതിമധുരം! പൂരക്കളിയുടെ താളച്ചുവടുമായ് പൂരം കൊടിയേറും കാവുമുറ്റങ്ങൾ മേളപ്പെരുമതൻ പൂരക്കാഴ്ചയിൽ കുടമാറ്റച്ചന്തമോടെ തിടമ്പെഴുന്നള്ളത്ത് ! കണിക്കൊന്ന പൂത്തൊരുങ്ങി കണിനിരത്തും മേടപ്പൂക്കണിക്കാഴ്ചയായ് മലനാട് പൂത്താലമോടെയെത്തും ആവണിപ്പെണ്ണിന് പൊന്നോണക്കോടി നല്കും കേരളനാട് മധു വി മാടായി...

ഛായാമുഖി (കവിത) ✍ശെൽവി

ഹൃദയത്തിൻ ഛായ പകർത്തുവോൾ വിഷാദത്തിര നനമുക്കി കണ്ണിലണിയുവോൾ ആത്മവിപഞ്ചിക മീട്ടും മിഴികളിൽ നിസ്സംഗത തൻ മൂടുപടമണിയുവോൾ ഉത്തരം കിട്ടാത്ത ചോദ്യത്തിനൊക്കെയും ഉദാസീനയായ് ചാരത്തു ഛായാമുഖി. ഉള്ളിലെ ചിത്രത്തെ പകർത്തുവോൾ തെല്ലൊരാകാംക്ഷ വഴിയൊരുക്കുവോൾ ഇല്ലില്ലന്തരംഗം തുടിക്കുന്നിതെത്ര ചിത്രമായ് വിചിത്രമായ് മനസ്സാം മാന്ത്രികയശ്വം കുതിയ്ക്കും വഴികളിൽ സത്യം പകർത്തുവോൾഛായാ മുഖി. കരങ്ങൾ പലതും കൈമാറി എന്നടുത്തെത്തുന്നു ഛായാമുഖി. ഞാനതെന്നോടു ചേർക്കവേ,,, കാണുന്നു ഞാനതിലാത്മനാഥനെ ഹൃദ്യമാം...
WP2Social Auto Publish Powered By : XYZScripts.com
error: