17.1 C
New York
Monday, September 27, 2021
Home Kerala സ്‌കൂള്‍ തുറക്കല്‍ വൈകും, സുപ്രീം കോടതി വിധി നിര്‍ണായകമെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ തുറക്കല്‍ വൈകും, സുപ്രീം കോടതി വിധി നിര്‍ണായകമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകാന്‍ സാധ്യതയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷാക്കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളു. വിദഗ്ധ സമിതി നിയമനം ഇതിനുശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതര്‍ ആകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോ എന്നുമാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തില്‍ ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തില്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ പരീക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാര്‍ഥികളുടെ ദുരിതത്തിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കരുത്. നീറ്റ് പരീക്ഷ മാറ്റിവയ്ക്കുകയാണ് വേണ്ടത്. അവര്‍ക്ക് ന്യായമായ അവസരം ലഭിക്കട്ടെയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

12ന് തന്നെ പരീക്ഷ നടക്കും. പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ പ്രൈവറ്റ്, കറസ്‌പോണ്ടന്‍സ്, കന്പാര്‍ട്ട്‌മെന്റ് എക്‌സാമുകള്‍ എഴുതുന്നവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ എന്‍ടിഎ നീറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസി ദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ചു തുടങ്ങിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: