17.1 C
New York
Wednesday, December 1, 2021
Home Kerala സ്‌കൂളുകളില്‍ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനാല്‍ അധ്യാപകരും രക്ഷിതാക്കളും കടുത്ത ജാഗ്രതയില്‍.

സ്‌കൂളുകളില്‍ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനാല്‍ അധ്യാപകരും രക്ഷിതാക്കളും കടുത്ത ജാഗ്രതയില്‍.

വിവിധ സ്‌കൂളുകളിലെ എഴുപതോളം അധ്യാപകര്‍ക്കും അമ്പതോളം വിദ്യാര്‍ഥികള്‍ക്കും ചുരുക്കം ജീവനക്കാര്‍ക്കുമാണ്‌ കോവിഡ്‌ പിടിപെട്ടത്‌. പൊതുസമൂഹത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനേക്കാള്‍ കുറവുപേര്‍ക്കാണ്‌ സ്‌കൂളുകളില്‍ കോവിഡ്‌ പിടിപെടുന്നതെങ്കിലും അധികാരികള്‍ ജാഗ്രതയോടെയുള്ള സുരക്ഷാ പ്രവര്‍ത്തനം തുടരുകയാണ്‌.

ജില്ലയില്‍ ആകെയുള്ള 1028 സ്‌കൂളുകളില്‍ ചിലയിടങ്ങളിലാണ്‌ കോവിഡ്‌ ബാധിച്ചിരിക്കുന്നത്‌. കൂടുതല്‍പേരില്‍ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതിനാല്‍ ഇരുപതിലേറെ സ്‌കൂളുകള്‍ സുരക്ഷ കണക്കിലെടുത്ത്‌ താല്‍ക്കാലികമായി അടച്ചിട്ടിരിക്കയാണ്‌. ചൊവ്വാഴ്‌ച കലാമണ്ഡലം ഉള്‍പ്പെടെ മൂന്ന്‌ സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കി. കൂടുതല്‍പേര്‍ക്ക്‌ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സ്‌കൂളുകള്‍ക്ക്‌ ഒരാഴ്‌ചത്തെ അവധിയാണ്‌ നല്‍കുന്നത്‌. കോവിഡ്‌ രോഗികളുടെ ആര്‍ടിപിസിആര്‍ ടെസ്‌റ്റ്‌ നെഗറ്റീവ്‌ ആയതിനുശേഷം സ്‌കൂളുകള്‍ തുറക്കുകയാണ്‌ പതിവ്‌.

കുട്ടികളുടെ സൗകര്യാര്‍ഥം സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം, ഓണ്‍ലൈന്‍ ക്ലാസുകളും ഇപ്പോഴും തുടരുന്നുണ്ട്‌. ദീര്‍ഘനാളത്തെ അടച്ചുപൂട്ടലിനുശേഷം, നവംബര്‍ ഒന്നിന്‌ അധ്യയനം ആരംഭിച്ചപ്പോള്‍ അമ്ബതുശതമാനത്തോളം കുട്ടികളാണ്‌ സ്‌കൂളുകളിലെത്തിയത്‌. ദിവസങ്ങള്‍ പിന്നിട്ടതോടെ, രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും കോവിഡ്‌ ആശങ്ക ഒഴുയുന്നതിനാല്‍, ഘട്ടംഘട്ടമായി കൂടുതല്‍ കുട്ടികള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിത്തുടങ്ങി.

കോവിഡിന്റെ ഭാഗമായി കനത്ത സുരക്ഷ ഉറപ്പാക്കിയാണ്‌ ജില്ലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം നടത്തുന്നതെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ പറഞ്ഞു. ഹാന്‍ഡ്‌വാഷ്‌, സാനിറ്റൈസര്‍, ബക്കറ്റ്‌ തുടങ്ങിയവ വാങ്ങുന്നതിന്‌ സര്‍ക്കാര്‍ 28 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്‌കൂളുകള്‍ക്ക്‌ ആവശ്യമായ തെര്‍മല്‍സ്‌കാനര്‍ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഓഫീസില്‍നിന്ന്‌ അനുവദിച്ചു. എന്‍ജിഒ യൂണിയന്‍ 250 പുതിയ തെര്‍മല്‍ സ്‌കാനര്‍ നല്‍കി. കെഎസ്‌ടിഎ, കെയുടിഎ അധ്യാപക സംഘടനകള്‍ 15,000 മാസ്‌കുകള്‍ നല്‍കി.
ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്‌ എന്നിവരുടെ സേവനം സജീവമായുണ്ട്‌. ഒരു സ്‌കൂളില്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്‍വീതം ചുമതല നിര്‍വഹിക്കുന്നുണ്ട്‌. കൂട്ടം കൂടുന്നവരേയും മാസ്‌ക്‌ ധരിക്കാത്തവരേയും നിരീക്ഷിക്കുന്നുമുണ്ട്‌.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: