17.1 C
New York
Sunday, September 19, 2021
Home Kerala സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതി അസ്ഹർ പാഷ, സ‌ഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്

സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതി അസ്ഹർ പാഷ, സ‌ഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്

നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നും 10 പവൻ സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതി അസ്ഹർ പാഷ സ‌ഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്. യാത്രക്കാരുടെ പട്ടികയിൽ ഇയാളുടെ പേരില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രെയിൻ കേന്ദ്രീകരിച്ച് മോഷണം നത്തുന്ന അസ്ഹർ പാഷ ആഗ്രയിൽ നിന്നും തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്തുവെന്നാണ് മോഷണത്തിനിയായ സ്ത്രീയുടെ മൊഴി. റിസർവേഷൻ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അസ്ഹറെന്ന പേരിൽ ടിക്കറ്റ് റിസർവ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

ഒന്നുകിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. അല്ലെങ്കിൽ വ്യാജ പേരിൽ ടിക്കറ്റെടുത്തുവെന്നാണ് സംശയം. രാത്രിയിൽ എസി-റിസർവേഷൻ കമ്പാട്ടുമെൻറിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അസ്ഹർ അടക്കമുള്ള സ്ഥിരം മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്. കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഓരോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

ഇന്നലെ കവർച്ചക്ക് ഇരയായ മൂന്നു സ്ത്രീകളും അസ്ഹറിൽ നിന്നും ഭക്ഷണമൊന്നും വാങ്ങിയിട്ടില്ല. സ്ത്രീകള്‍ ശുചിമുറിയിൽ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

വൈദ്യ പരിശോധനക്കു ശേഷം മൂന്നു സ്ത്രീകളും ആശുപത്രിവിട്ടു. എറണാകുളം റെയിവേ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കവർച്ച കേസന്വേഷിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: