17.1 C
New York
Friday, July 1, 2022
Home Kerala സ്വർണവില വീണ്ടും കുറഞ്ഞു.

സ്വർണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. പവന്റെ വില 160 രൂപ കുറഞ്ഞ് 37,960 ആയി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4745 ആയി. ജൂൺ 15നാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,720 രൂപയായിരുന്നു അന്ന് ഒരുപവൻ സ്വർണത്തിന് വില.

ജൂൺ 11 മുതൽ 13 വരെ 38,680 രൂപയാണ് ഒരു പവന് ഉണ്ടായിരുന്നത്. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ജൂൺ ഒന്നാം തീയതി ഒരു പവന് 38,000 രൂപയായിരുന്നു.ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്.

കേന്ദ്രബാങ്കുകളിൽ നിന്ന് പലിശനിരക്കുകൾ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങൾക്കായി കാതോർക്കുകയാണ് നിക്ഷേപകർ. ഇതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് 1,827.03 ഡോളറിലെത്തി. യു.എസിലെ സ്വർണത്തിന്റെ ഭാവി വിലകളും 0.6 ശതമാനം ഇടിഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...

ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും; ജെയ്‌ബു മാത്യുവും തോമസ് തോമസും കോർഡിനേറ്റർമാർ

  ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: