സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളെന്ന പേരിൽ പുറത്തുവരുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
രാഷ്ട്രീയതാൽപര്യംവച്ച പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികളെന്നും അദ്ദേഹം പറഞ്ഞു.
ലഫീർ അഹമ്മദ് ഉൾപ്പെടെ പല പ്രവാസികളെയും പരിചയമുണ്ട്. ഷാർജ ഭരണാധികാരിയെ കേരളത്തിലോ പുറത്തോ ഒറ്റയ്ക്കു കണ്ടിട്ടില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ നിക്ഷേപത്തിനോ ശ്രമിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.