സ്വർണക്കള്ളക്കടത്തിൽ എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പുറത്തുവന്നു
20 പ്രതികൾക്കെതിരായ 28 പേജ് കുറ്റപത്രത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറുമായി ബന്ധപ്പെട്ട് ഒരു വിവരവും ആദ്യ കുറ്റപത്രത്തിലില്ല
സ്വർണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകർക്കുന്ന കുറ്റകൃത്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സരിത്തും സന്ദീപും കെ.ടി.റമീസും കൂടിയാണ് സ്വർണക്കള്ളക്കടത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സ്വപ്ന സുരേഷും ഇതിൽ പങ്കാളിയായി. തുടർന്ന് വലിയൊരു സംഘം തന്നെ ഇതിന് പിന്നിൽ രൂപപ്പെട്ടു. സ്വർണക്കടത്തിനായി തീവ്രവാദ സംഘത്തെ രൂപപ്പെടുത്തി. സ്വർണക്കടത്തിനുള്ള പണം ഹവാലയായി യു.എ.ഇ.യിലെത്തിച്ചു. വ്യാജരേഖ ഉണ്ടാക്കിയാണ് സ്വർണം കടത്തിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു.
സ്വർണക്കടത്തിന് തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായോ പണം ഏതെങ്കിലും സംഘടനയ്ക്ക് കൈമാറിയതായോ തെളിവില്ല. സാമ്പത്തിക കുറ്റകൃത്യമാണ് നടന്നത്. അതിനാൽ യുഎപിഎ സെക്ഷൻ 15 എ പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും കുറ്റപത്രത്തിൽ പറയുന്നു.