സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു.
ക്രൈം ബ്രാഞ്ച് സംഘമാണ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്.
സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ.
സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ ഡിജിപിക്ക് പരാതി നൽകിയത്.