സ്വാശ്രയ മെഡിക്കൽ ഫീസ് പുനർ നിർണയിക്കാൻ സുപ്രീം കോടതി ഉത്തരവ്.
ഫീസ് നിർണയ സമിതിയുമായ് മാനേജ്മെൻറുകൾ സഹകരിക്കണം.
നിശ്ചിത സമയത്തിനകം ഫീസ് നിർണയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു
സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർധിപ്പിക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും ചേർന്നാണ് ഹർജി നൽകിയത്
ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത് .
ഫീസ് നിർണ്ണയ സമിതിയോട് സഹകരിക്കാൻ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളോട് നിർദേശിക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ആ ആവശ്യം കോടതി അംഗീകരിച്ചു
മെഡിക്കൽ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകൾ ഫീസ് നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കാൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഫീസ് നിർണ്ണയ സമിതിയുടെ കൈകൾ സുപ്രീം കോടതി ബന്ധിക്കരുതെന്ന് വിദ്യാർത്ഥികൾകളുടെ അഭിഭാഷകരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോളേജുകൾ നൽകുന്ന ശുപാർശ പരിശോധിക്കാൻ മാത്രമേ ഫീസ് നിർണ്ണയ സമിതിക്ക് അധികാരം ഉള്ളുവെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഫീസ് കണക്കാക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യത്തിന് സമയം സമിതി നൽകുന്നില്ലെന്നും മാനേജ്മെന്റുകളുടെ അഭിഭാഷകർ ആരോപിച്ചിരുന്നു.