17.1 C
New York
Saturday, July 31, 2021
Home Kerala സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ തുടങ്ങി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ തുടങ്ങി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി.

പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റ് ശേഷിയുളള ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് ഐ ടി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച്‌ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.

ടെന്‍ഡറിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പകര്‍ത്തട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയത്. 2019 ജൂലായ് മുതല്‍ ഒരു വര്‍ഷത്തെ ദ്യശ്യങ്ങളാണ് എന്‍ ഐ എ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

എഴുത്തച്ഛൻ മലയാള ഭാഷ പിതാവിനെ സവർണ്ണൻ ആക്കാനുള്ള ശ്രമത്തിന് ചരിത്രധിത കാലത്തോളം പഴക്കം ഉണ്ട്. കേരളത്തിൽ എഴുത്തച്ഛൻ വിഭാഗം ഒരു പ്രബല വിഭാഗമാണ്. ഹിന്ദു മതത്തിലെ, അത് നായർ ജാതിയെക്കാൾ മേൽക്കോയ്മ ഉണ്ടായിരുന്നു....

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

ആൺ-പെൺ വ്യത്യാസമില്ലാതെ വിവാഹിതരാകുന്ന മക്കൾ കുടുംബമെന്ന മഹത്തായ സ്ഥാപനം ആരംഭിക്കാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുമിത്രാദികളും ഉദാരമായി സംഭാവന ചെയ്യുന്നത് ഉദാത്തമായ ഒരാശയം തന്നെയാകുന്നു. 'വെളുക്കാൻ തേച്ചതു പാണ്ഡായി' എന്ന ചൊല്ലുപോലെ സദുദ്ദേശത്തോടുകൂടെ തുടക്കം...

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍...

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

മാസച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ നാസാ ദ്വാരത്തിലാണ് കൂടുതൽ വൈറസ്...
WP2Social Auto Publish Powered By : XYZScripts.com