സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണി ഇല്ലെന്ന് ജയിൽ ഡിജിപി ഹൈക്കോടതിയെ അറയിച്ചു.
സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെടുന്ന എറണാകുളം സിജെഎം കോടതി ഉത്തരവിനെതിരെ ജയിൽ വകുപ്പ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. സാധാരണ തടവുകാർക്ക് ലഭിക്കുന്ന എന്നാ സുരക്ഷയും സ്വപ്നയ്ക്കും ജയിയിൽ ലഭിക്കുന്നുണ്ട്. ജയിൽ വകുപ്പിന്‍റെ ഭാഗം കേൾക്കാതെയാണ് കീഴ്കോടതി ഉത്തരവ്. ഇത് ജയിൽ വകുപ്പിന്‍റെ വിശ്വാസ്യത തകർക്കുമെന്നും അപ്പീലിൽ അറയിക്കുന്നു. അപ്പീൽ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും.