സ്വന്തം താൽപ്പര്യം നിലനിർത്താൻ മാണി സി കാപ്പൻ പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചുവെന്ന് എൻ.സി.പി കോട്ടയം ജില്ലാ നേതൃത്വം. മാണി സി കാപ്പൻ പോയതുകൊണ്ട് എൻസിപിക്കോ, എൽഡിഎഫിനോ കോട്ടയം ജില്ലയിൽ ഒരു ക്ഷീണവും ഉണ്ടാകില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കൂട്ടായ്മ കൊണ്ടാണ് മാണി. സി കാപ്പൻ പാലയിൽ വിജയിച്ചത്. അല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവ് കൊണ്ടല്ല. ജില്ലയിൽനിന്നും നാമമാത്രമായ ചില ആളുകൾ വ്യക്തി താൽപര്യം മുൻനിർത്തി കപ്പനോടൊപ്പം പോയതല്ലാതെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ ഒരു കോട്ടവും ഉണ്ടായിട്ടില്ല. ജില്ലാ പ്രസിഡന്റും,ഒരു ബ്ലോക്ക് പ്രസിഡന്റും,ഒരു ജില്ലാ ഭാരവാഹിയും മാത്രമാണ് പാർട്ടിയിൽ നിന്നും പോയത് എന്നും N C P സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ.